Friday, June 21, 2013

ഇന്ന് വായനാദിനം 

"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന വാക്ക് ഉണര്‍ത്തിക്കൊണ്ട് വീണ്ടും ഒരു വായനാ ദിനം. 
         മലയാളിയെ വായനാശീലം പഠിപ്പിച്ച സാമൂഹികവും സാംസ്കാരികവുമായ, വായനയുടെ വളര്‍ത്തച്ഛന്റെ ചരമദിനവുമാണ് ഇന്ന് 

P.N പണിക്കര്‍

വായിച്ചുവളരുക എന്ന മുദ്രാവാക്യം കേരളത്തെ പഠിപ്പിച്ച പുതുവായില്‍ നാരായണ പണിക്കര്‍ 1909-ല്‍ കോട്ടയത്തിലെ നീലമ്പേരൂരില്‍ ജനിച്ചു. നാട്ടില്‍ സനാദന ധര്‍മ്മം എന്ന ഗ്രന്ഥശാല സ്ഥാപിച്ച് കൊണ്ട് സാമൂഹിക രംഗത്തേക്ക് ഇറങ്ങി.
            

Friday, June 14, 2013

ലോക ബാലവേല വിരുദ്ധ ദിനം
ജൂണ്‍ 12
ലോക ബാലവേല വിരുദ്ധ ദിനത്തില്‍ സ്കൂളില്‍ നടന്ന ബോധവത്കരണ ക്ലാസ്സ് ബഹു. ശ്രീ. ദിനേശ്  (നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ) ഉദ്ഘാടനം ചെയ്തു.

സ്കൂള്‍ ഹെഡ്മിസ്ട്രസ്  കെ.ജെ ഏലിയാമ്മ ടീച്ചറുടെ സ്വാഗതത്തോടുകൂടി  വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിയമ ബോധവല്ക്കരണ ക്ലാസിന് തുടക്കമായി.
അഡ്വ. യാസിന്‍ ക്ലാസ് നയിച്ചു..............
പ്രവേശനോത്സവം
അക്ഷരമുറ്റത്ത് നൂറുമേനി കൊയ്യാനായി, അറിവിന്റെ പുതുതീരങ്ങള്‍ താണ്ടാനായി ഈ വര്‍ഷവും പുതിയ കൂട്ടുകാര്‍ വിദ്യാലയമുറ്റത്തെത്തി........  
 ശുഭാരംഭം..........


 തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നൂറുമേനി

അക്ഷരമുറ്റത്ത് അറിവില്‍ ചാലിച്ച വിജയത്തിന്റെ നൂറുമേനി തുടര്‍ച്ചയായ രണ്ടാതവണയും 'എടക്കര ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍' ചരിത്രപുസ്തകത്തില്‍ സുവര്‍ണലിപികളില്‍ എഴുതിച്ചേര്‍ത്തു.........